കഴിഞ്ഞ ഡിസംബറിൽ മാത്രം വിറ്റത് 24,420 വാഹനങ്ങൾ, റെക്കോർഡ് നേട്ടവുമാമായി ഫോർഡ് ഇന്ത്യ !

സുമീഷ് ടി ഉണ്ണീൻ| Last Modified ബുധന്‍, 2 ജനുവരി 2019 (16:58 IST)
വാഹന വിൽപ്പനയിൽ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഫോർഡ് ഇന്ത്യ. കഴിഞ്ഞ ഡിസംബറിൽ മാത്രം ഫോർഡ് ഇന്ത്യ വിറ്റഴിച്ചത് 24,420 കാറുകളാണ്. രാജ്യത്ത്
വിറ്റഴിക്കപ്പെട്ടതും ഇന്ത്യയിൽനിന്നും കയറ്റുമതി ചെയ്യപ്പെട്ടതുമായ വാഹങ്ങളുടെ കണക്കാണിത്. ഈ സാമ്പത്തിക വർഷത്തെ ഏറ്റവും ഉയർന്ന വിൽപ്പനയാണിത്.

5840 വാഹനങ്ങളാണ് കഴിഞ്ഞ ഡിസംബറിൽ ഫോർഡ് രാജ്യത്ത് വിറ്റഴിച്ചത്.18,580 വാഹനങ്ങൾ ഇന്ത്യയിൽനിന്നും കയറ്റുമതി ചെയ്തു. ഈ റൊക്കോർഡ് വിൽപ്പന ഫോർഡ് ഇന്ത്യയെ നടപ്പ് സാമ്പത്തിക്ക വർഷത്തിൽ 12 ശതമാനം വളർച്ച കൈവരികുന്നതിന് സഹായിച്ചു.

‘2018 ഫോർഡ് ഇന്ത്യയെ സംബന്ധിച്ചിടത്തൊളം ഒരു നാഴികക്കല്ലായിരുന്നു. മികച്ച വാഹനങ്ങൾ പുറത്തിറക്കാൻ കമ്പനികായി. 2019 ലും ഇതേ വളർച്ച കമ്പനിക്ക് നേടാൻ സാധിക്കുമെ‘ന്നും ഫോർഡ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അനുരാഗ് മെഹ്‌രോത്ര വ്യക്തമാക്കി.

2018ൽ കോം‌പാക്ട് യൂട്ടിലിറ്റി വെഹിക്കിളായ ഫോർഡ് ഫ്രീ സ്റ്റൈലിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഫോർഡ് ഫ്രീ സ്റ്റൈൽ ഓട്ടോ കാർ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ, ഫോർഡ് ആസ്‌പെയറിന്റെയും, ഫോർഡ് ഇക്കോ സ്പോട്ടിന്റെയും പരിഷ്കരിച്ച മോഡലുകളും 2018ൽ പുറത്തിറങ്ങിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :