ഡബിൾ ഹോഴ്സ്: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് നിർമാതാക്കൾ

ഡബിൾ ഹോഴ്സ്: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് നിർമാതാക്കൾ

കൊച്ചി| Rijisha M.| Last Modified വ്യാഴം, 26 ജൂലൈ 2018 (09:03 IST)
ഡബിൾ ഹോഴ്സ് മട്ട ബ്രോക്കൻ അരി തയാറാക്കുന്നതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് നിർമാതാക്കൾ. അരിയിൽ കൃത്രിമമായി ഒന്നുംതന്നെ ചേർക്കുകയില്ല. സൂക്ഷ്‌മമായ ഗുണനിലവാര പരിശോധനകൾക്ക് ശേഷം മാത്രമേ ഇവ വിപണിയിൽ ഇറക്കുകയുള്ളൂ എന്നും ഇവർ പറയുന്നു.

"നെല്ലിന്റെ സ്വഭാവവും പുഴുങ്ങുന്നതിന്റെ സമയ ദൈർഘ്യവുമനുസരിച്ച് അരിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന തവിടിന്റെ അംശം കൂടിയും കുറഞ്ഞുമിരിക്കാം. കുറഞ്ഞ സമയം മാത്രമാണ് പുഴുങ്ങുന്നതെങ്കിൽ അരിയിൽ തവിടിന്റെ അംശം കുറഞ്ഞിരിക്കും. മാത്രമല്ല അതു കഴുകുമ്പോൾ നീക്കം ചെയ്യപ്പെടുകയും ചെയ്യും. അത്തരം അരിയുടെ കഞ്ഞിക്കു കൂടുതൽ മാർദ്ദവവും സ്വാദും ഉണ്ടായിരിക്കും.

അരിയിൽ കൃത്രിമമായി ഒന്നും ചേർക്കുന്നില്ല. ISO സർട്ടിഫിക്കേഷനുള്ള കമ്പനിയിലെ ഓരോ ഉൽപ്പന്നങ്ങളും സൂക്ഷ്മമായ ഗുണനിലവാര പരിശോധനകൾക്കു ശേഷമാണ് വിപണിയിലിറക്കുന്നതെന്നും" വിശദീകരണത്തിൽ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :