ദുബായ്|
JOYS JOY|
Last Updated:
വ്യാഴം, 29 ഒക്‌ടോബര്‍ 2015 (19:20 IST)
ദുബായ് അന്താരാഷ്‌ട്ര മോട്ടോര്‍ ഷോ നവംബര്‍ പത്തുമുതല്‍ ആരംഭിക്കും. നവംബര്‍ പത്തുമുതല്‍ 14 വരെയാണ് വാഹനവിപണിയിലെ പുതിയതും പഴയതുമായ മോഡലുകളുടെ പ്രദര്‍ശനം നടക്കുക. വേള്‍ഡ് ട്രേഡ് സെന്ററിലാണ് മോട്ടോര്‍ ഷോ നടക്കുക.
ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴാണ് ദുബായ് അന്താരാഷ്‌ട്ര മോട്ടോര്‍ ഷോ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 600 വാഹനങ്ങള്‍ ആയിരിക്കും ഇത്തവണ മേളയില്‍ പ്രദര്‍ശനത്തിനെത്തുക. 157 പുതിയ മോഡലുകളുടെ അവതരണം ഈ ഷോയില്‍ നടക്കും.
37 രാജ്യങ്ങളില്‍ നിന്നുള്ള 10,000ത്തോളം സന്ദര്‍ശകരെയാണ് മേളയിലേക്ക് പ്രതീക്ഷിക്കുന്നതെന്ന് ട്രേഡ് സെന്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ട്രിക്‌സീ ലോ മിര്‍മാന്‍ഡ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2015 ആദ്യ ആറുമാസങ്ങളില്‍ ഗള്‍ഫ് മേഖലയില്‍ വിറ്റഴിഞ്ഞത് ഒമ്പത് ലക്ഷത്തോളം കാറുകളാണ്. അതുകൊണ്ടു തന്നെ ഗള്‍ഫ് നാടുകളിലെ വാഹനപ്രേമികള്‍ മോട്ടോര്‍ ഷോയെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.