അക്കൗണ്ടുകളിൽ നോമിനികളെ നിർദേശിക്കാനുള്ള സമയപരിധി നീട്ടി

അഭിറാം മനോഹർ| Last Modified വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (17:51 IST)
മ്യൂച്ചല്‍ ഫണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവയുമായി ബന്ധപ്പെട്ട നോമിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി നീട്ടി സെബി. സെപ്റ്റംബര്‍ 30നകം ഇത് പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോ മരവിപ്പിക്കുമെന്നും സെബി വ്യക്തമാക്കിയിരുന്നു.

ഡീമാറ്റ് അക്കൗണ്ടുകളില്‍ നോമിനിയുടെ പേര് ചേര്‍ക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെയാണ് സെബി നീട്ടിയത്. നോമിനിയെ തെരെഞ്ഞെടുക്കുന്നതിന് നിക്ഷേപകന് കൂടുതല്‍ സമയം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. ഫിസിക്കല്‍ സെല്യൂരിറ്റികള്‍ കൈയ്യില്‍ ഉള്ളവര്‍ സെപ്റ്റംബര്‍ 30നകം പാന്‍, നോമിനേഷന്‍, കോണ്ടാക്ട് വിശദാംശങ്ങള്‍ നല്‍കണമെന്നും സെബി നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള സമയപരിധിയും ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :