സാധാരണക്കാർക്കായി അൺലിമിറ്റഡ് വോയിസ്‌കോൾ ഓഫർ പ്രഖ്യാപിച്ച് വോഡഫോൺ !

Sumeesh| Last Modified വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (15:01 IST)
മൊബൈൽ ഫോൺ ഫോൺകോളുകൾ മാത്രം ചെയ്യാൻ ഉപയോഗിക്കുന്നവരെ ലക്ഷ്യംവച്ച് പുതിയ പ്രീ പെയ്ഡ് ഓഫറുമായി വോഡഫോൺ. സാമൂഹ്യമാധ്യമങ്ങളോ എസ് എം എസ് സേവനങ്ങളോ ഉപയോഗിക്കാതെ ഫോൺകോളുകൾ മാത്രം ചെയ്യാൻ താൽ‌പര്യപ്പെടുന്നവർക്കാണ് പുതിയ ഓഫർ.

99 രൂപയുടെ റീചാർജിൽ പരിധിയില്ലാത്ത വോയിസ് കോളുകൾ മാത്രം നൽകുന്നതാണ് ഓഫർ. 28 ദിവസമാണ് ഓഫറിന്റെ വാലിഡിറ്റി. വോയിസ് കോളുകളാല്ലാതെ മറ്റു സേവനങ്ങൾ ഒന്നും തന്നെ ഈ ഓഫറിൽ ലഭ്യമാകില്ല.

ഇടക്കിടെയുള്ള റീ ചാർജ് ഒഴിവാക്കി ലാഭകരമായ സാധാരണക്കാരായ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കാകും ഈ ഓഫർ കൂടുതൽ ഉപകാരപ്രദമാവുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :