റിസർവ് ബാങ്കിന്റെ കർശന നിർദേശം: പുതിയ ഉപയോതാക്കളെ ചേർക്കുന്നത് പേടി‌എം നിർത്തിവച്ചു

Sumeesh| Last Modified വ്യാഴം, 2 ഓഗസ്റ്റ് 2018 (19:42 IST)
മുംബൈ: റിസർവ് ബങ്കിന്റെ കർശന നിർദേശത്തെ തുടർന്ന്. പുതിയ ഉപയോക്താക്കളെ ചേർക്കുന്നത് ഇ വാലറ്റ് പെയ്മെന്റ് ബാങ്കിങ് സ്ഥാപനമായ പേ‌ടീം നിർത്തിവച്ചു. പേടിഎം പേമെന്‍റ്സ് ബാങ്ക് മേധാവി രേണു സാഥിയെ നീക്കം ചെയ്യാനും ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ കൂടുതല്‍ സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് പുതിയ ഉപയോക്താക്കളെ ചേർക്കുന്നത നിർത്താൻ നിർദേശം നൽകിയത്.

പേടിഎം പേമെന്‍റ് ബാങ്കിന് പ്രത്യേകം ഓഫീസ് തുറക്കുന്നതിനും റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്. രേണു സാഥി സ്ഥാനമൊഴിയുകയാണെന്നും കമ്പനിയില്‍ തന്നെ പുതിയ സ്ഥാനം വഹിക്കുമെന്നും പേടിഎം റിസർവ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. റിസർവ് ബാങ്കിന്റെ നിർദേശത്തെ തുടർന്ന് ജൂൺ 10 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കാൻ പേടി‌എമ്മിന് സാധിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :