ബിഎസ്എൻഎൽ; ഞായറാഴ്ചകളിലെ സൗജന്യ സേവനം ഇന്ന് മുതൽ ഇല്ല

ഞായറാഴ്ചയിലെ ഫ്രീ ഓഫർ ഇനിയില്ല

aparna| Last Modified ഞായര്‍, 4 ഫെബ്രുവരി 2018 (14:24 IST)
ഞായറാഴ്ചകളിൽ ബിഎസ്എൻഎൽ ലാൻഡ് ഫോണുകളിൽ നൽകി വന്നിരുന്ന 24 മണിക്കൂർ സൗജന്യ കോൾ സേവനം ഇന്നു മുതൽ ലഭ്യമാകില്ല. ഫെബ്രുവരി ഒന്നു മുതലാണ് ഈ ഓഫര്‍പിൻവലിച്ചത്. ഇതനുസരിച്ച് ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ചയായ ഇന്നു മുതൽ സേവനം ലഭ്യമാകില്ല.

ലാൻഡ്ഫോണുകളുടെ പ്രചാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എൻഎൽ രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പാക്കിയത്. അതാണ് ഇപ്പോള്‍ കമ്പനി നിര്‍ത്തലാക്കുന്നത്. നേരത്തെ രാത്രികാലങ്ങളിൽ നൽകി വന്നിരുന്ന സൗജന്യ കോൾ സേവനത്തിന്റെ സമയപരിധിയിലും ബിഎസ്എൻഎൽ കുറവു വരുത്തിയിരുന്നു.

അതോടെ രാത്രി 10.30 മുതൽ രാവിലെ ആറുവരെ മാത്രമേ രാജ്യത്തെ ഏതു നെറ്റ്‌വർക്കുകളിലേക്കും സൗജന്യമായി വിളിക്കാൻ സാധിക്കുകയുള്ളൂ. ഞായറാഴ്ചകളിൽ 24 മണിക്കൂർ സൗജന്യമായി വിളിക്കുന്ന ഓഫർ ഒഴിവാക്കുമ്പോഴും രാത്രിയിൽ ലഭിക്കുന്ന നൈറ്റ് ഓഫർ ലഭ്യമാകുമെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.

ജനുവരി ഒന്ന് മുതല്‍ തന്നെ ഹിമാചൽ പ്രദേശ് സർക്കിളിൽ ഞായറാഴ്ചകളിലെ 24 മണിക്കൂർ സൗജന്യ കോൾ ഓഫർ കമ്പനി പിൻവലിക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :