സജിത്ത്|
Last Modified ഞായര്‍, 19 ഫെബ്രുവരി 2017 (15:19 IST)
സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ ലിമിറ്റഡിന്റെ ‘ജിക്സറും’ ‘
ജിക്സർ എസ് എഫും’വിപണിയിലെത്തി. പരിഷ്കരിച്ച എൻജിനു പുറമെ ഓട്ടമാറ്റിക് ഹെഡ്ലാംപ് ഓൺ സംവിധാനവും ക്ലിയർ ലെൻഡ് എൽ ഇ ഡി ലാംപും പുത്തൻ ഗ്രാഫിക്സുമാണ് ഈ ബൈക്കുകളുടെ പ്രത്യേകത.
പിറകു വശത്ത് ഡിസ്ക് ബ്രേക്കുള്ള ‘ജിക്സറി’ന് 80,528 രൂപയും ഡ്രം ബ്രേക്ക് മോഡലിന് 77,452 രൂപയുമാണു ഡൽഹിയിലെ ഷോറൂം വില. എന്നാല്‍ പുതിയ ‘ജിക്സർ എസ് എഫി’ന് 89,659 രൂപയാണ് വില. അതേസമയം ‘ജിക്സർ എസ് എഫ് എഫ് ഐ’യുടെ 93,499 രൂപയാണ് വില.
സുസുക്കിയുടെ ലോഗോയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുത്തൻ സ്പോർട്ടി ഗ്രാഫിക്സുമായാണ് ‘സുസുക്കി ജിക്സർ എസ് എഫ് 2017’ എത്തുന്നത്. പിന്നിൽ ഡിസ്ക് ബ്രേക്കുള്ള മോഡലുകള്‍ പേൾ മിറ റെഡ് - ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്, ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക് മെറ്റാലിക് ട്രൈറ്റൻ ബ്ലൂ - ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് എത്തുന്നത്.
എന്നാല്‍ ഡ്രം ബ്രേക്ക് സഹിതമുള്ളവ ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്, പേൾ മിറ റെഡ്, മെറ്റാലിക് ട്രൈറ്റൻ ബ്ലൂ, മെറ്റാലിക് മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലും ലഭ്യമാകും. മെറ്റാലിക് ട്രൈറ്റൻ ബ്ലൂ, ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്, മെറ്റാലിക് മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ‘ജിക്സർ എസ് എഫ്’ ലഭ്യമാകുക.