ഇടപാടുകാര്‍ ശ്രദ്ധിക്കുക... വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായി ബാങ്ക് അവധി !

24 മുതല്‍ തുടര്‍ച്ചയായി ബാങ്ക് അവധി

കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 21 ഫെബ്രുവരി 2017 (09:33 IST)
വരുന്ന വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായ ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് അവധി. ശിവരാത്രി പ്രമാണിച്ചാണ് വെള്ളിയാഴ്ച അവധിയെങ്കില്‍ നാലാം ശനിയാഴ്ച, ഞായര്‍ എന്നിവയാണ് അടുത്ത രണ്ട് ദിവസങ്ങള്‍. മൂന്ന് ദിവസത്തെ അവധിക്ക് ശേഷമാണ് തിങ്കളാഴ്ച ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുക.

എന്നാല്‍, 28 ന് ബാങ്ക് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍, അവര്‍ സമരം പിന്‍വലിച്ചില്ലെങ്കില്‍ അന്നും ബാങ്കുകള്‍ അടഞ്ഞുകിടക്കുന്ന സ്ഥിതിയായിരിക്കും ഉണ്ടാകുക. അതേസമയം, എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെ ഈ അവധികളൊന്നും ബാധിക്കില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :