കൊവിഡ് വ്യാപനം: രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ജനുവരി 2022 (14:04 IST)
കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് നീട്ടി. ഫെബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയത്. ഇത് സംബന്ധിച്ച ഉത്തരവ് സിവിൽ ഏവിയേഷൻ ഡയറക്‌ടർ ജനറൽ പുറത്തിറക്കി.

പുതിയ വിലക്ക് അന്താരാഷ്ട്ര ചരക്ക് നീക്കത്തെ ബാധിക്കില്ല. അനുവദിച്ച പ്രത്യേക സർവീസുകൾക്കും ഉത്തരവ് ബാധകമാകില്ല. കൊവിഡ് വകഭേദമായ ഒമിക്രോണിന്റെ വ്യാപനം കണക്കിലെടുത്ത് ജനുവരി 31 വരെയാണ് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നത്. എന്നാൽ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ശക്തമായതോടെയാണ് വിലക്ക് ഒരമാസത്തേക്ക് കൂടി നീട്ടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :