സജിത്ത്|
Last Updated:
ബുധന്‍, 22 മാര്‍ച്ച് 2017 (11:18 IST)
ആഡംബര ശ്രേണിയിലേക്ക് പുത്തന്‍ ചുവടുവെപ്പുമായി ഓഡി എത്തുന്നു.
ഓഡി Q 4 എന്ന തകര്‍പ്പന്‍ മോഡലിനെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നാണ് പുറത്തുവരുന്ന വിവരം. 2019 ആരംഭത്തില്‍ Q 4 ഔദ്യോഗികമായി പുറത്തിറക്കുമെന്ന് വാര്‍ഷിക പ്രസ്സ് കോണ്‍ഫറന്‍സില്‍ ഓഡി അറിയിച്ചതായാണ് വിവരം. സ്പോര്‍ട്സ് യൂട്ടിലിറ്റി ശ്രേണിയില്‍ Q3 ക്കും Q5 നും ഇടയിലായിരിക്കും പുതിയ മോഡലിന്റെ സ്ഥാനം.
രണ്ടാം തലമുറ Q3 നിര്‍മിച്ച അതേ എം ക്വി ബി പ്ലാറ്റ്ഫോമിലാ Q 4ന്റെയും നിര്‍മാണം.
പെട്രോള്‍, ഡീസല്‍ എന്നീ വകഭേദങ്ങളോടൊപ്പം ഇലക്‌ട്രിക് വകഭേദത്തിലും ഓഡി Q 4 പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ മുഖം മിനുക്കിയെത്തിയ റേഞ്ച് റോവര്‍ ഇവോക്ക്,
ബിഎംഡബ്യു X2 എന്നിവയോടായിരിക്കും ഓഡി Q 4 മത്സരിക്കുക.