എടിഎമ്മിൽ പണം നിറയ്‌ക്കുന്നതിൽ കർശനം നിയന്ത്രണം

എടിഎമ്മിൽ പണം നിറയ്‌ക്കുന്നതിൽ കർശനം നിയന്ത്രണം

ന്യൂഡൽഹി| Rijisha M.| Last Modified ബുധന്‍, 15 ഓഗസ്റ്റ് 2018 (11:39 IST)
എടിഎമ്മിൽ പണം നിറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രാത്രി ഒമ്പത് മണിക്ക് ശേഷം എടിഎമ്മിൽ പണം നിറയ്‌ക്കരുതെന്നും ഗ്രാമപ്രദേശങ്ങളിൽ ആറുമണിക്ക് ശേഷം പണം നിറയ്‌ക്കരുതെന്നും ഒറ്റ ട്രിപ്പിൽ അഞ്ച് കോടിയിൽ കൂടുതൽ രൂപ വാഹനങ്ങളിൽ കൊണ്ടുപോകരുതെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

പണം കൊണ്ടുപോകുന്നതിലും വൻ സുരക്ഷ ഉണ്ടായിരിക്കണം. ആയുധധാരികളായവരുടെ ആക്രമണമുണ്ടായാല്‍ ചെറുക്കുന്നതിന് പരിശീലനം ലഭിച്ചവര്‍ വാഹനത്തിലുണ്ടാകണം. പണം കൊണ്ടുപോകുന്ന സംഘത്തിന്റെ ആധാര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സുരക്ഷ അലാം ജിഎസ്എം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓട്ടോ ഡയലര്‍ സംവിധാനം എന്നിവ വാഹനത്തിലുണ്ടാകണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :