Last Modified ശനി, 29 ജൂണ്‍ 2019 (20:00 IST)
അമ്പരപ്പിക്കുന്ന ഓഫറുകളുമായി വീണ്ടും അമസോൺ പ്രൈം ഡേ സെയിൽ നടത്തുകയാണ് ആമസോൻ ഇന്ത്യ. എക്സ്‌ക്ലൂസീവ് പ്രൊഡക്ടുകളുടെ ലോഞ്ചുകൾ ഉൾപ്പടെയുള്ള പ്രൈം ഡേ ആമസോൺ പ്രൈം മെമ്പർമാരെ ലക്ഷ്യംവച്ചുള്ളതാണ്. പ്രൈം ഡേയിൽ ആയിരത്തോളം പുതിയ ഉത്പന്നങ്ങൾ ആമസോൺ മികച്ച ഓഫറിൽ വിൽപ്പനക്കെത്തിക്കും.
5000ഓളം ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് വലിയ വിലക്കുറവ് പ്രതീക്ഷിക്കാം എന്ന് ആമസോൺ അധികൃതർ വ്യക്തമാക്കി. ആമസോണിന്റെ സ്വന്തം ഗാഡ്ജറ്റുകളായ, കിൻഡ്‌ൽ, ഫയർ ടിവി സ്റ്റിക്, എക്കോ സ്പീക്കറുകൾ എന്നിവയും ഏറ്റവും കുറഞ്ഞ വിലയിൽ ആമസോൺ പ്രൈം ഡേയിൽ സ്വന്തമാക്കാനാകും.
പ്രൈം ഡേയോടനുബന്ധിച്ച് ജൂലൈ ഒന്നുമുതൽ ഓരോ ദിവസവും ഓരോ സിനിമകൾ വീതം 14 സിനിമകളുടെ റിലീസും ആമസോൺ ഒരുക്കിയിട്ടുണ്ട്. വെനം, എ സ്റ്റാർ ഈസ് ബോൺ എന്നീ ഹോളിവുഡ് സിനിമകളും. ഇന്ത്യൻ സിനികളും പട്ടികയിലുണ്ട്. ഇഷ്കാണ് റിലീസ് ചെയ്യുന്ന മലയാള സിനിമ ജൂലൈ നാലിനാണ് ഇഷ്ക് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്. ആമസോൺ ഇന്ത്യയിൽ നടത്തുന്ന മുന്നാമത്തെ പ്രൈം ഡേ സെയിലായിരിക്കും ജൂലൈ 15നും 16നും നടക്കുക.