സജിത്ത്|
Last Modified ബുധന്‍, 4 ഒക്ടോബര്‍ 2017 (11:16 IST)
പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ വീണ്ടും രംഗത്ത്. നിലവിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാകുമെങ്കിലും തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമായിരിക്കും ഇതെന്നും കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു. 199 രൂപയുടെ പുതിയ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ഒരു ജിബി 4ജി ഡാറ്റയുമാണ് ലഭ്യമാകുക. 28 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി.
അതേസമയം, 149 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് എയര്‍ടെല്‍ ടൂ എയര്‍ടെല്‍ കോളുകളും 2ജിബി 4ജി ഡാറ്റയുമാണ്28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നത്. 349 രൂപയുടെ പ്ലാനില്‍ പ്രതി ദിനം ഒരു ജിബി ഡാറ്റ എന്ന നിലയില്‍ 28ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളുമാണ് നല്‍കുക. 399 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകളടക്കം 70 ജിബി ഡാറ്റ 70 ദിവസത്തെ വാലിഡിറ്റിയില്‍ നല്കുന്നു.
എയര്‍ടെല്ലിന്റെ 999 രൂപയുടെ പ്ലാനിലാവട്ടെ 4ജിബി 4ജി/ 3ജി ഡാറ്റയാണ് പ്രതി ദിനം നല്‍കുന്നത്. ഈ ഓഫറിന്റെ വാലിഡിറ്റി 28 ദിവസമാണ്. അതായത് 28 ദിവസം 112ജിബി ഡാറ്റ ലഭിക്കുമെന്ന് സാരം. ഇതിനോടൊപ്പം തന്നെ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.