ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 19 ഡിസംബര്‍ 2017 (15:18 IST)
ഉപയോക്താക്കൾക്ക് അനുകൂലമായ തീരുമാനവുമായി എയർടെൽ. ഉപയോക്താക്കളുടെ അറിവില്ലായ്മ മൂലം പേമെന്റ് ബാങ്കിലേക്കെത്തിയ 190കോടി രൂപ യഥാർഥ അക്കൗണ്ടുകളിലേക്ക് പലിശ സഹിതം തിരികെ നല്കാന് ഭാരതി
എയർടെൽ തീരുമാനിച്ചു.
മൊബൈൽ -
ആധാർ ബന്ധനത്തിലൂടെ ഉപയോക്താക്കൾ അറിയാതെ എയർടെൽ പേമെന്റ് ബാങ്കിൽ അക്കൗണ്ട് രൂപീകരിച്ചതും എൽപിജി സബ്സിഡിയുൾപ്പെടെയുള്ള തുകകൾ ഈ എയർടെൽ പേമെന്റ് ബാങ്കിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ ഭാരതി എയർടെലിനെയും എയര്‍ടെൽ പേമെന്റ് ബാങ്കിനെയും ഇ-കെവൈസി പ്രവർത്തനങ്ങളിൽനിന്ന് ശനിയാഴ്ച വിലക്കിയിരുന്നു. തുടര്‍ന്നാണ് ഉപയോക്താക്കള്‍ക്ക് പണം തിരികെ നല്കാന് എയര്‍ടെല്‍ തീരുമാനിച്ചത്.