BSNLന് 1,31581 പേരെ നഷ്‌ടപ്പെട്ടു!

ന്യൂഡല്‍ഹി| WEBDUNIA|
PRO
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലില്‍ നിന്ന് 1,31581 ഉപയോക്താക്കള്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപയോഗിച്ച് മറ്റു സേവനദാതാക്കളിലേക്ക് മാറി. മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡഡില്‍ (എംടിഎന്‍എല്‍) നിന്ന് 5,869 ഉപയോക്താക്കളാണ് സേവനം മതിയാക്കിയത്.

ബിഎസ്എന്‍എലും എംടിഎന്‍എലും തങ്ങളുടെ ഉപയോക്താക്കളില്‍ നിന്ന് പരാതി സ്വീകരിക്കാനും സേവനം കൂടുതല്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചതായി അധികൃതര്‍ ലോക്സഭയില്‍ അറിയിച്ചു. വിതരണകാ‍ര്‍ക്കും റീട്ടെയിലര്‍മാര്‍ക്കും കൂടുതല്‍ ഇന്‍സെന്‍റീവുകള്‍ നല്‍കിവരുന്നതിന് പുറമെ കമ്പനി താരിഫ് പ്ലാനില്‍ മാറ്റം വരുത്തിയതായും കേന്ദ്ര വാര്‍ത്താവിനിമയ സാങ്കേതിക വകുപ്പ് മന്ത്രി സച്ചിന്‍ പൈലറ്റ് രേഖാമൂലം അറിയിച്ചു.

ബിഎസ്എന്‍എല്ലില്‍ നിന്ന് 223,824 ഉപയോക്താക്കള്‍ പുറത്തേക്ക് പോയപ്പോള്‍ 92,243 പേര്‍ മാത്രമാണ് പുതുതായി ഈ നെറ്റ്വര്‍ക്കിലേക്ക് വന്നവര്‍. അതായത് 131,581 പേരുടെ കുറവ്. സിഡിആര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ബില്ലിംഗും പിഴവുകള്‍ പരിഹരിക്കുന്നതിനായുള്ള സേവനങ്ങള്‍ നല്‍കാനും കമ്പനി ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു.

അതേസമയം ബിഎസ്എന്‍എല്‍ ഇന്ത്യന്‍ റെയില്‍‌വെയുമായി ചേര്‍ന്ന് രാജധാനി എക്സ്പ്രസ്സില്‍ 3ജി സേവനങ്ങളുടെ പ്രചാരണം നടത്തിയിരുന്നു. ഇതിനായി 1.93 കോടി രൂപയാണ് ചെലവഴിച്ചത്. താരിഫ് പ്രശ്നങ്ങള്‍ കാരണമാണ് കമ്പനിയെ ഉപയോക്താക്കള്‍ കൈവിടാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :