65 ഐഐഎം-എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമനം

ലക്നൌ| WEBDUNIA|
രാജ്യത്തെ ഏതാനും പൊതുമേഖലാ യൂണിറ്റുകള്‍ 65 ഐഐഎം-എല്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തു. സാമ്പത്തിക മാന്ദ്യം രൂക്ഷമായി തുടരുന്നതിനാല്‍ കമ്പനികള്‍ കാമ്പസിനോട് പൊതുവെ വിമുഖത കാണിക്കുന്നതിനിടെയാണ് ലക്നൌവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജുമെന്‍റിലെ 65 വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ പി എസ് യുകളില്‍ നിയമനം ലഭിച്ചത്.

കോള്‍ ഇന്ത്യ ലിമിറ്റഡ്, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഭാരതി ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ കോര്‍പറേഷന്‍ എന്നിവയാണ് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തത്.

സിഐഎല്ലും, സെയിലും 12 വീതം വിദ്യാര്‍ത്ഥികളെ നിയമിച്ചു. ഈ വര്‍ഷം 267 വിദ്യാര്‍ത്ഥികളാണ് ഐഐഎം-എല്ലില്‍ നിന്ന് ബിരുദം നേടുന്നത്. ഇതില്‍ 25 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനകം തന്നെ ഓഫര്‍ ലഭിച്ചു കഴിഞ്ഞു.

അതേസമയം പ്ലേസ്മെന്‍റ് ഓഫറുകള്‍ കഴിഞ്ഞ വര്‍ഷത്തെ 496ല്‍ നിന്ന് ഈ വര്‍ഷം 284 ആയി ചുരുങ്ങിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :