2009 വെല്ലുവിളികളുടെ വര്‍ഷം

വാഷിംഗ്ടണ്‍| WEBDUNIA|
ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരിക്കും 2009 എന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) അഭിപ്രാ‍യപ്പെട്ടു. നിലവിലെ സാമ്പത്തിക മാന്ദ്യം ഏതാണ്ട് എല്ലാ മേഖലകളേയും ബാധിച്ചതായും ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ഡൊമിനിക് സ്ട്രോസ്-കാന്‍ പറഞ്ഞു.

വാഷിംഗ്ടണ്‍ നാഷണല്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍ സാമ്പത്തിക ശക്തികളായ രാജ്യങ്ങളിലാണ് മന്ദ്യം തുടങ്ങിയതെങ്കിലും മിക്ക രാജ്യങ്ങളിലേക്കും അത് പടര്‍ന്ന് പിടിച്ചതായി സ്ട്രോസ് കാന്‍ വിലയിരുത്തി. വളര്‍ന്ന് വരുന്ന വിപണികളെയാണ് മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കയറ്റുമതിയിലുണ്ടായ ഇടിവും വിദേശ മൂലധന നിക്ഷേപം ഗണ്യമായി കുറഞ്ഞതും കഴിഞ്ഞ ഒരു ദശാബ്ദമായി ഈ വിപണികള്‍ കൈവരിച്ച നേട്ടത്തെ ഇല്ലാതാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ മാന്ദ്യം ബാധിക്കുന്നത് ദശലക്ഷ കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാന്‍ സാധ്യതയുണ്ട്. വെല്ലുവിളി പരിഹരിക്കുന്നതിന് ആഗോള തലത്തില്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും സ്ട്രോസ് കാന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :