ന്യൂഡല്‍ഹി:|
WEBDUNIA|
Last Modified ബുധന്‍, 5 ഡിസംബര്‍ 2007 (13:57 IST)
നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താന്‍ 16 പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു. 647 കോടി രൂപയുടെ മുതല്‍ മുടക്കാണ് ഈ 16 പദ്ധതികളിലുമായിട്ടുള്ളത്.
ഇതില്‍ പ്രധാനപ്പെട്ടത് ശ്യം ടെലിലിങ്കില്‍ റഷ്യന്‍ സ്ഥാപനമായ സിസ്റ്റെമാ ജോയിന്റ് സ്റ്റോക്ക് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ഓഹരി വിഹിതം 74 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള അനുമതിയാണ്. ഇതിനായി 187 കോടി രൂപയുടെ മുതല്‍ മുടക്കാണുള്ളത്.
മറ്റൊരു പ്രധാന പദ്ധതി ഡി.എല്‍.എഫും ഇറ്റാലിയന്‍ സ്ഥാപനമായ ഡൊള്സ് അന്റ് ഗബ്ബനയും ചേര്‍ന്ന് ആരംഭിക്കുന്ന സംയുക്ത സംരംഭത്തിനുള്ള അനുമതിയാണ്. ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതില്‍ ഇറ്റാലിയന്‍ കമ്പനിക്ക് 51 ശതമാനം ഓഹരിയുണ്ടാവും.
മറ്റൊന്ന് ജര്‍മ്മന്‍ കമ്പനിയായ കോണ്ടിനെന്റല് എ.ജിക്ക് സംയുക്ത സംരംഭത്തില്‍ 55 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള അനുമതിയാണ്. കാറുകള്‍ക്കും ചെറിയ ട്രക്കുകള്‍ക്കുമുള്ള ഹൈഡ്രോളിക് ബ്രേക്ക് നിര്‍മ്മാണത്തിനുള്ള കമ്പനിയാണ് സംയുക്ത സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.