വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ നിന്ന് 12 പൈലറ്റുമാര്‍ കൂടി രാജിവച്ചു. ഗള്‍ഫിലെ ഖത്തര്‍ എയര്‍വേസില്‍ ചേരുന്നതിന് വേണ്ടിയാണ് പൈലറ്റുമാര്‍ രാജിവച്ചതെന്ന് കമ്പനി അറിയിച്ചു.
നേരത്തെ 12 പൈലറ്റുമാര്‍ മറ്റ് ആഭ്യന്തര വിമാന കമ്പനികളില്‍ ചേരാനായി കിംഗ്ഫിഷറില്‍ നിന്നും രാജിവച്ചിരുന്നു. കിംഗ്ഫിഷറിലെ 14 പൈലറ്റുമാര്‍ക്ക് ഖത്തര്‍ എയര്‍വേസ് ഓഫര്‍ ലെറ്റര്‍ നല്‍കിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവച്ചത്. ഇവര്‍ ജൂണ്‍ എട്ടോടെ ഖത്തര്‍ എയര്‍വേസില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ജോലി രാജിവയ്ക്കുന്നതിന് ആറ് മാസം മുമ്പ് നോട്ടീസ് നല്‍കണമെന്ന 2005ലെ സിവില്‍ ഏവിയേഷന്‍ നിയമം ഇവര്‍ക്ക് ബാധകമാകില്ലെന്ന് കമ്പനി അറിയിച്ചു. ആഭ്യന്തര സര്‍വീസുകളില്‍ ചേരുന്നവര്‍ക്ക് മാത്രമേ ഈ നിയമം ബാധകമാകുകയുള്ളൂ. വിദേശ സര്‍വീസുകളിലേക്ക് പോകുന്നവര്‍ ഒരു മാസം മുമ്പ് മാത്രം നോട്ടീസ് നല്കിയാല് മതി.