ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 29 ജനുവരി 2010 (14:42 IST)
അടുത്ത മാസത്തോടെ 1.79 മില്യന്‍ ടണ്‍ പഞ്ചസാര വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഫെബ്രുവരിയിലേക്കുള്ള പഞ്ചസാര ഇതോടെ പര്യാപ്തമാവുമെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ഡിസംബര്‍-ജനുവരി മാസത്തില്‍ പഞ്ചസാര ഉത്പാദനം ഉയര്‍ന്നതായി ഭക്‍ഷ്യ മന്ത്രാലയം അറിയിച്ചു.
വരും മാസങ്ങളിലും പഞ്ചസാര ഉത്പാദനം ഉയരുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം 16 മില്യന്‍ ടണ്‍ പഞ്ചസാര ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് നേരത്തെ സര്‍ക്കാര്‍ പ്രസ്താവിച്ചിരുന്നു. ഫെബ്രുവരിയോടെ പഞ്ചസാര ക്ഷാമം പരിഹരിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ അറിയിച്ചിരുന്നു.