ഐസിഐസിഐ ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധന

മുംബൈ| WEBDUNIA| Last Modified വെള്ളി, 29 ഏപ്രില്‍ 2011 (15:11 IST)
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായത്തില്‍ 30.46 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 60.93.27 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. മുന്‍വര്‍ഷം ഇത് 4670. 29 കോടി രൂപയായിരുന്നു.

നാലാം പാദത്തില്‍ അറ്റാദായത്തിലെ വര്‍ധന 16.85 ശതമാനമാണ്. 1341.8 കോടിയില്‍ നിന്ന് 1567.93 കോടിയിലേക്ക് വര്‍ധിച്ചത്. മൊത്തവരുമാനം 16,212.02 കോടിയില്‍ നിന്ന് 18,178.99 കോടിയായി വര്‍ധിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :