ശനിയാഴ്ച ലക്ഷ്മി ജ്വല്ലറിയില്‍ താരപ്രളയം

ചാലക്കുടി| WEBDUNIA|
PRO
PRO
കൊടുങ്ങല്ലൂരും പറവൂരും ഷോറൂമുകള്‍ ഉള്ള ലക്ഷ്മി ജ്വല്ലറിയുടെ ചാലക്കുടിയിലെ ഷോറൂമിന്റെ ഉദ്ഘാടനത്തിന് മലയാള സിനിമയിലെ പ്രശസ്ത താരങ്ങള്‍ അണിനിരക്കും. ശനിയാഴ്ച കാലത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി, കാവ്യാ മാധവന്‍, ജയസൂര്യ, കലാഭവന്‍ മണി എന്നിവരാണ് പങ്കെടുക്കുന്നത്. രാവിലെ 11.30ന്‌ പ്രശസ്ത സിനിമാതാരങ്ങളായ സുരേഷ്ഗോപി, ജയസൂര്യ, കാവ്യാമാധവന്‍ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം നിര്‍വഹിക്കും. കലാഭവന്‍ മണി ആദ്യ വില്‍പ്പന നടത്തും.

നാല്‍‌പ്പത്തിരണ്ട് വര്‍ഷത്തെ വിശ്വസ്തമായ സേവനത്തിലൂടെ സ്വര്‍ണാഭരണ വിപണിയില്‍ തനതായ കീര്‍ത്തിമുദ്ര പതിപ്പിച്ച ലക്ഷ്മി ജ്വല്ലറിയുടെ മൂന്നാമത്തെ ശാഖയാണ്‌ ചാലക്കുടിയിലെ ലക്ഷ്മി ഗോള്‍ഡ്‌ സൂപ്പര്‍ മാര്‍ക്കറ്റ്‌. തനത്‌ കേരളീയ സ്വര്‍ണാഭരണ വൈവിധ്യങ്ങളോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡിസൈനറുകളും ലോകോത്തര ഡിസൈനുകളും സംഗമിക്കുന്ന ഗോള്‍ഡ്‌ സൂപ്പര്‍ മാര്‍ക്കറ്റ്‌ ആ നാമം തികച്ചും അന്വര്‍ഥമാക്കുന്ന സ്വര്‍ണവ്യാപാര കേന്ദ്രമായിരിക്കും.

തീരദേശ ജനതയുടെ പൊന്നിന്‍ കനവുകള്‍ക്കു പൂര്‍ണത നല്‍കുവാനായി രാമകൃഷ്ണന്‍ വള്ളോംപറമ്പത്ത് പണിക്കശ്ശേരിയാണ് 1969 ല്‍ ലക്ഷ്മി ജ്വല്ലറിക്കു തുടക്കമിടുന്നത്. കൊടുങ്ങല്ലൂരിന്‍റെ ചരിത്ര മണ്ണില്‍ നിന്നും പിറവിയെടുത്ത കേരളത്തിലെ മുന്‍നിര ജ്വല്ലറികളോടൊപ്പം കിടപിടിക്കുന്ന തരത്തില്‍ മുന്നിട്ടുനില്‍ക്കുവാന്‍ ലക്ഷ്മി ജ്വല്ലറിക്കു കഴിഞ്ഞു. 916 ഹാള്‍മാര്‍ക്ഡ് ആഭരണങ്ങളില്‍ ഏറ്റവും മികച്ചതും അപൂര്‍വ്വവുമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍.

കൊടുങ്ങല്ലൂരും പറവൂരും ഉപഭോക്താക്കള്‍ നല്‍കിയ വിശ്വാസ്യതയും പെരുമയുമാണ്‌ ചാലക്കുടിയിലും ലക്ഷ്മി ജ്വല്ലറിയുടെ സംരംഭം ആരംഭിക്കാന്‍ പ്രചോദനമായതെന്നു ലക്ഷ്മി ജ്വല്ലറി മാനേജിങ്‌ പാര്‍ട്ണര്‍ വള്ളോപറമ്പത്ത്‌ പണിക്കശ്ശേരി രാമകൃഷ്ണന്‍ സൂചിപ്പിച്ചു. പ്രശസ്ത സിനിമാതാരങ്ങളായ സിദ്ദിഖ്, മുകേഷ്, അശോകന്‍, ജഗദീഷ് എന്നിവര്‍ ചേര്‍ന്നാണ് ലക്ഷ്മി ജ്വല്ലറിയുടെ കൊടുങ്ങല്ലൂര്‍ ഷോറൂം തുറന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :