വിലകൂടിയ വാഹനങ്ങള്‍ നിര്‍മിക്കുന്ന മെര്‍സിഡസ് ബെന്‍സിന്റെ വാഹനത്തില്‍ ഒന്നുകയറാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? ഇതാ ആ സൌഭാഗ്യം ഇന്ത്യക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നു. പ്രശസ്ത വാഹനനിര്‍മാണ കമ്പനിയായ മെര്‍സിഡസ് ബെന്‍സ് പുതിയതായി നിര്‍മിച്ചിരിക്കുന്ന സിറ്റി ബസുകള്‍ അടുത്തുതന്നെ ഇന്ത്യന്‍ നിരത്തുകളെ അലങ്കരിക്കും. മുംബൈയിലെ നിരത്തുകളിലാണ് മെര്‍സിഡസ് ബെന്‍സ് സിറ്റി ബസുകള്‍ ഓടിത്തുടങ്ങുക.
മെര്‍സിഡസിനോട് ഇന്ത്യക്കാര്‍ക്ക് പ്രത്യേക മമതയുള്ളതിനാല്‍ പല ട്രാവല്‍ കമ്പനികളും മെര്‍സിഡസ് ലക്‌ഷ്വറി ബസുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് നവ മുംബൈ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുമായി സഹകരിച്ച് മുംബൈ നഗത്തില്‍ സിറ്റി ബസുകള്‍ ഇറക്കാനുള്ള പദ്ധതി ആവിഷ്കരിക്കപ്പെട്ടത്.
ഒരു മാസം നീണ്ടുനില്‍ക്കുന്ന പരീക്ഷണ ഓട്ടത്തിനായി കുറച്ച് ബസുകള്‍ മെര്‍സിഡസ് ഉടന്‍ തന്നെ നിരത്തിലിറക്കും. പരീക്ഷണ ഓട്ടം വിജയകരമായിരുന്നാല്‍, സിബിടി - ബാന്ദ്ര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ഈ ബസുകള്‍ സാധാരണക്കാര്‍ക്കായി സേവനം ആരംഭിക്കും. മുംബൈയ്ക്ക് പിന്നാലെ ബാംഗ്ലൂര്‍ നഗരത്തിലും ഇത്തരം ലക്‌ഷ്വറി ബസുകള്‍ നിരത്തിലിറക്കാന്‍ ധാരണയായിട്ടുണ്ട്.
പൂനയ്ക്കരുകിലുള്ള ചകാന്‍ ഇന്‍ഡസ്‌ട്രിയല്‍ എസ്റ്റേറ്റിലാണ് മെര്‍സിഡസ് ബെന്‍സ് ബസുകള്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്ന ലമറ്റൊരു ലക്‌ഷ്വറി ബസ് വോള്‍വോയാണ്. ടാറ്റയുടെ ബസുകളും മുമ്പുതന്നെ നിലവിലുണ്ട്. ബസ് രംഗത്തേക്ക് മെര്‍സിഡസും കടന്ന് വരുന്നതോറ്റെ ഈ വിപണിയില്‍ മത്സരം തീപാറുമെന്ന് ഉറപ്പ്.