‘മിസ്സായി‘ പോയ സ്റ്റാര്‍ട്ട് ബട്ടണ്‍ വിന്‍ഡോസ് എട്ടില്‍ തിരിച്ചെത്തി

ചെന്നൈ| WEBDUNIA|
PRO
മൈക്രോസോഫ്റ്റ് പരിഷ്കരിച്ച വിന്‍ഡോസ് 8.1 പുറത്തിറക്കി. വിന്‍ഡോസ് 8 ന്റെ പരിഷ്‌കരിച്ച പതിപ്പാണ് വിന്‍ഡോസ് 8.1ല്‍ മുന്‍ പതിപ്പില്‍ നിന്ന് ഒഴിവാക്കിയ സ്റ്റാര്‍ട്ട് ബട്ടണും ചേര്‍ത്തിട്ടുണ്ടത്രെ.

വിന്‍ഡോസ് 8 ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും അപ്ഗ്രേഡ് ചെയ്യുമ്പോള്‍ ഇത് ഇനി ലഭ്യമാകുമത്രെ. ടച്ച് സ്‌ക്രീനെന്ന പുതു രൂപവുമായി അവതരിപ്പിച്ച വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റം ജനപ്രിയമായിരുന്നു.

ടാബ്ലെറ്റ് പിസികളില്‍ ഉപയോഗം മുന്നില്‍ കണ്ടാണ് വിന്‍ഡോസ് 8.1 പുറത്തിറക്കിയതത്രെ. ലോഗോ രൂപത്തില്‍ ഹോം സ്‌ക്രീനിന്റെ ഇടത് താഴെ വിന്‍ഡോസ് 8.1 ലാണ് സ്റ്റാര്‍ട്ട് ബട്ടണ്‍ കാണാന്‍ കഴിയുക.

ഓക്ടോബറില്‍ വിപണിയിലിറങ്ങിയ വിന്‍ഡോസ് 8 ന്റെ പത്തുകോടി ലൈസന്‍സുകള്‍ വില്‍ക്കാന്‍ മൈക്രോസോഫ്റ്റിനു കഴിഞ്ഞു. പുതിയ പതിപ്പിലൂടെ ടാബുകളിലുള്‍പ്പടെ കൂടുതല്‍ വില്‍പന നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മൈക്രോസോഫ്റ്റ്.

ചിത്രത്തിന് കടപ്പാട്- മൈക്രോസോഫ്റ്റ് പേജ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :