ഹോണ്ട 57,853 സിറ്റി കാറുകള്‍ തിരിച്ചു വിളിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 18 ഫെബ്രുവരി 2011 (18:09 IST)
ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ ഇന്ത്യയില്‍ വിറ്റഴിച്ച 57,853 സിറ്റി സെഡാന്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു. എഞ്ചിനിലെ മോഷന്‍ സ്പ്രിംഗുകള്‍ മാറ്റിയശേഷം ഉടമകള്‍ക്ക് തിരിച്ചു നല്‍കും. നിര്‍മ്മാണ പിഴവുള്ള മോഷന്‍ സ്പ്രിംഗുകള്‍ സൗജന്യമായാണ് മാറ്റിനല്‍കുന്നതെന്ന് കമ്പനി അറിയിച്ചു.

എഞ്ചിനുകളിലെ മോഷന്‍ സ്​പ്രിംഗ് ഒടിയുകയോ വളയുകയോ ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാറുകള്‍ തിരിച്ചു വിളിക്കുന്നത്. 2008 നവംബറിനും 2009 ഡിസംബറിനും മധ്യേനിര്‍മ്മിച്ച മൂന്നാം തലമുറയില്‍പ്പെട്ട സിറ്റി സെഡാനുകളാണ് തിരിച്ചു വിളിക്കുന്നത്. പുതിയ മോഷന്‍ സ്പ്രിംഗുകള്‍ എല്ലാ ഡീലര്‍മാര്‍ക്കും അയച്ചിട്ടുണ്ടെന്നും കമ്പനി ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി

ഗുണനിലവാരം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാറുകള്‍ തിരിച്ചു വിളിക്കുന്നത്. ഇപ്പോള്‍ വിറ്റഴിക്കുന്ന സിറ്റി കാറുകള്‍ തകറാര്‍ ഇല്ലാത്തവയാണെന്ന് കമ്പനി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :