സ്വര്‍ണ്ണം ഉല്‍പ്പാദനം : ചൈന രണ്ടാമത്

ബീജിംഗ്| WEBDUNIA| Last Modified ബുധന്‍, 30 ജനുവരി 2008 (11:49 IST)

ലോകത്തെ സ്വര്‍ണ്ണ ഉല്‍പ്പാദന രംഗത്ത് ചൈന രണ്ടാം സ്ഥാനത്തെത്തി. നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്കാണ് ഒന്നാം സ്ഥാനം.

2007 ല്‍ ചൈനയുടെ സ്വര്‍ണ്ണ ഉല്‍പ്പാദനം 270.29 ടണ്‍ ആയി വര്‍ദ്ധിച്ചതോടെയാണ് ചൈനയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. ദക്ഷിണാഫ്രിക്കയേക്കാള്‍ കേവലം 2 ടണ്‍ സ്വര്‍ണ്ണം മാത്രമാണ് ചൈനയുടെ ഉല്‍പ്പാദനത്തിലെ കുറവ് എന്ന് ചൈന ഗോള്‍ഡ് അസോസിയേഷന്‍ പറയുന്നു.

2010 ഓടെ ചൈനയുടെ സ്വര്‍ണ്ണ ഉല്‍പ്പാദനം 1,300 ടണ്‍ ആയി വര്‍ദ്ധിപ്പിക്കാനാണ് ലക്‍ഷ്യമിടുന്നത്. 1905 മുതല്‍ തന്നെ ദക്ഷിണാഫ്രിക്കയാണ് ഈ രംഗത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :