കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന്റെ വില 22,360 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2,795 രൂപയായി. പവന്റെ വില 22,360 രൂപയില്‍ എത്തിയതോടെ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്.