രാജ്യത്തിന്റെ വളര്‍ച്ച ഈ സാമ്പത്തികവര്‍ഷം 7.1 ശതമാനമായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി. അടുത്തസാമ്പത്തിക വര്‍ഷം വളര്‍ച്ച 7.5 മുതല്‍ എട്ട് ശതമാനം വരെയായിരിക്കുമെന്നും സാമ്പത്തിക ഉപദേകസമിതി ചെയര്‍മാന്‍ സി രംഗരാജന്‍ പറഞ്ഞു.
ഡീസലിന്റെ വില നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍ നിന്ന് എടുത്തുമാറ്റണമെന്നും സി രംഗരാജന്‍ പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്സിഡി വര്‍ധിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും രംഗരാജന്‍ പറഞ്ഞു.
ഈ സമ്പത്തികവര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച 6.9 ശതമാനമായിരിക്കുമെന്നായിരുന്നു നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമാനിച്ചിരുന്നത്.