എയര്‍ ഇന്ത്യ പൈലറ്റ്മാരുടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. അതേസമയം സര്‍ക്കാരും പൈലറ്റുമാരും തമ്മിലുള്ള ചര്‍ച്ച അനിശ്ചിതമായി നീളുകയാണ്. സമരം അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ച എന്ന നിലപാടിലാണ് സിവില്‍ വ്യോമയാന മന്ത്രാലയം.
സമരം മൂലം എയര്‍ ഇന്ത്യയുടെ 16 സര്‍വീസുകള്‍ കൂടി ഇന്ന് റദ്ദാക്കി. മൂന്ന് ആഭ്യന്തര സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും. സമരം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കുന്നത്.
സമരം മൂലം ഇതുവരെ എയര്‍ ഇന്ത്യക്ക് 96 കോടി രൂപയുടെ നഷ്‌ടമുണ്ടായി എന്നാണ് കണക്ക്. സമരം ചെയ്യുന്ന പൈലറ്റുമാര്‍ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്നോടിയായാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
എയര്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് പൈലറ്റ്‌സ് അസോസിയേഷനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.