സത്യത്തെ ഏറ്റെടുക്കാന്‍ ഹിന്ദുജയും

മുംബൈ| WEBDUNIA|
പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്സ് ഏറ്റെടുക്കാന്‍ ഹിന്ദുജ ഗ്രൂപ്പും രംഗത്തെത്തി. സത്യം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വിദേശ ഇന്ത്യന്‍ വ്യവസായിയായ ബികെ മോഡി അറിയിച്ച് ഒരു ദിവസത്തിനകമാണ് ഹിന്ദുജ ഗ്രൂപ്പിന്‍റെ രംഗ പ്രവേശനം.

ഹിന്ദുജ ഗ്രൂ‍പ്പിന്‍റെ പുതിയ സംരഭമായ ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ് ആണ് സത്യത്തെ ഏറ്റെടുക്കാ‍ന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. ഔട്ട് സോഴ്സിംഗിലേയ്ക്കും വിവരസാങ്കേതിക വിദ്യയുമായി ബന്ദപ്പെട്ട മേഖലകളിലേയ്ക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുദ്ദേശിക്കുന്നതായി എച്ച്‌ജി‌സി‌എല്‍ ബോഡിലെ ഒരു പ്രതിനിധി അറിയിച്ചു. സത്യത്തിലൂടെ തങ്ങള്‍ക്ക് ഇത് ഫലവത്താക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സത്യത്തെ ഏറ്റെടുക്കാന്‍ മതിയായ ഫണ്ട് എച്ച്‌ജി‌സി‌എല്ലിനുണ്ട്. മാത്രമല്ല കൂടുതല്‍ ഫണ്ട് ആവശ്യമെങ്കില്‍ ഹിന്ദുജയില്‍ നിന്നും അനുവദിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹിന്ദുജ ടി‌എം‌ടിയുടെ സി‌ഒ‌ഒ, കെ ത്യാഗരാജനെ സത്യത്തിന്‍റെ ഡയറക്ടറായി നേരത്തെ നിയമിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :