സച്ചിന്റെ ദിവസ വരുമാനം 1.5 കോടി

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരുമാനത്തിലും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. പുതുവര്‍ഷത്തിലെ ആദ്യ 27 ദിവസത്തിനുള്ളില്‍ 40 കോടി രൂപയുടെ കരാറാണ് സച്ചിന്‍ സ്വന്തമാക്കിയത്. അതായത് ഒരു ദിവസം സച്ചിന്റെ വരുമാനം 1.5 കോടി രൂപയാണ്.

പൂനെയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി 9 കോടിയുടേയും എസ് കുമാര്‍സ് കമ്പനിയുമായി 13 കോടിയുടേയും കരാറിലാണ് സച്ചിന്‍ ഒപ്പിട്ടത്. നേരത്തെ കൊക്കക്കോളയുമായി സച്ചിന്‍ 20 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനുപുറമെ 2.5 കോടി വിലമതിക്കുന്ന രണ്ട് സൂപ്പര്‍ വില്ലകളും സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്.

ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായ സച്ചിന്‍ തന്നെയാണ് ഇപ്പോള്‍ പരസ്യ കമ്പനികളുടെ പ്രിയതാരം. അതിനാല്‍ കോടികളുടെ കരാറുമായി കമ്പനികള്‍ സച്ചിനെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :