സംസ്ഥാന ബജറ്റ് മാര്‍ച്ച് അഞ്ചിന്

തിരുവനന്തപുരം| WEBDUNIA| Last Modified ഞായര്‍, 31 ജനുവരി 2010 (14:35 IST)
PRO
2010-2011 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് മാര്‍ച്ച് അഞ്ചിന് അവതരിപ്പിക്കും. ധനമന്ത്രി തോമസ് ഐസക്ക് തിരുവനന്തപുരത്താണ് ഇക്കാര്യം അറിയിച്ചത്.

ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റായിരിക്കും ഈ സാമ്പത്തിക വര്‍ഷത്തേത്‌. സ്ഥായിയായ വളര്‍ച്ച ലക്‌ഷ്യമിട്ടുള്ള നടപടി ബജറ്റില്‍ ഉണ്ടാകും. സംസ്ഥാനത്ത് വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളുണ്‌ടാവില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിനു ശേഷമായിരിക്കും ഇത്തവണ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക. സമ്പൂര്‍ണ്ണ ബജറ്റിന്‌ പകരം നാല്‌ മാസത്തെ വോട്ട്‌ ഓണ്‍ അക്കൗണ്‌ ടാവും ഇത്തവണയുണ്‌ടാവുക. ബജറ്റ്‌ സമ്മേളനത്തുടക്കത്തിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഫെബ്രുവരി 25 ന്‌ നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :