ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 5 ജനുവരി 2012 (18:41 IST)
രാജ്യത്തെ ഏതെങ്കിലും വിമാനക്കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിനു ശേഷമാണ് ഡി ജി സി എ ഇക്കാര്യം അറിയിച്ചത്.
ഒരു വിമാനക്കമ്പനികളുടെയും ലൈസന്‍സ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. രാജ്യത്തെ എയര്‍ലൈന്‍സുകള്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും അവരോട് സമയബന്ധിതമായി ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഡി ജി സി എ ഭരത് ഭൂഷണ് അറിയിച്ചു.
അതേസമയം സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ വിമാനക്കമ്പനികളോടെ ഡിജിസിയെ വിശദീകരണം തേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.