മുംബൈ|
WEBDUNIA|
Last Modified ശനി, 11 ഓഗസ്റ്റ് 2007 (10:05 IST)
ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്കില്‍ പതിനൊന്ന് പൈസ കണ്ട് കുറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് വിദേശവിനിമയ വിപണി ക്ലോസിംഗ് സമയത്ത് രൂപയുടെ വിനിമയ നിരക്ക് 40.63/64 എന്ന തോതിലായി.
ആഭ്യന്തര ഓഹരി വിപണിയിലെ വന്‍ തകര്‍ച്ചയാണ് പ്രധാനമായും രൂപയുടെ വിനിമയ നിരക്കില്‍ ഇത്ര കണ്ട് കുറവുണ്ടാക്കിയത്.
വെള്ളിയാഴ്ച രൂപയുടെ വിനിമയ നിരക്കില്‍ 40.61 നും 40.695-0 നും ഇടയ്ക്ക് ചാഞ്ചാട്ടമുണ്ടായി.
ഡോളറിന്റെ ആഭ്യന്തര വിപണിയിലെ ആവശ്യവും രൂപയുടെ വിനിമയ നിരക്ക് കുറയാന്‍ മറ്റൊരു കാരണമായി. ബാങ്കുകളും എണ്ണ കമ്പനികളും ആവശ്യാനുസരണം വെള്ളിയാഴ്ച ഡോളര്‍ വാങ്ങിക്കൂട്ടിയിരുന്നു.