മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 6 ഫെബ്രുവരി 2008 (14:43 IST)
ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് ബുധനാഴ്ച നന്നേ താണു. ബുധനാഴ്ച രാവിലെ രൂപയുടെ വിനിമയ നിരക്ക് 39.60/61 എന്ന നിലയിലേക്കാണ് താണത്.
ചൊവ്വാഴ്ച വൈകിട്ട് വിദേശനാണ്യ വിപണി ക്ലോസിംഗ് സമയത്ത് രൂപയുടെ വിനിമയ നിരക്ക് 39.5550/5650 എന്ന നിലയിലായിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ വിപണി ആരംഭിച്ച സമയത്ത് രൂപയുടെ വിനിമയ നിരക്ക് 39.60/61 എന്ന നിലയിലേക്ക് താഴുകയാണുണ്ടായത്.
ബുധനാഴ്ച ആഭ്യന്തര ഓഹരി വിപണിയില്‍ ഉണ്ടായ വന്‍ തിരിച്ചടിയും രൂപയ്ക്ക് വിനയായി. ഇതിനെ തുടര്‍ന്ന് ഏറെ നേരത്തിനു ശേഷവും രൂപയുടെ വിനിമയ നിരക്ക് 39.60/61 എന്ന താണ നിലയില്‍ തന്നെ തുടരുകയായിരുന്നു.
ബുധനാഴ്ച രാവിലെ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സില്‍ 700 ലേറെ പോയിന്റ് തിരിച്ചടിയാണുണ്ടായത്. ആഗോള ഓഹരി വിപണിയുടെ ചുവട് പിടിച്ച് ഏഷ്യന്‍ ഓഹരി വിപണിയിലും മാന്ദ്യമാണുണ്ടായത്.
അതിനൊപ്പം എണ്ണ ഇറക്കുമതിക്കുള്ള ആവശ്യമുണ്ടായതിനെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ ഗണ്യമായ തോതില്‍ ഡോളര്‍ വാങ്ങാന്‍ വിപണിയില്‍ ഇറങ്ങിയതും രൂപയുടെ വിനിമയ നിരക്ക് കുറയാനിടയാക്കി. നിലവില്‍ ആഗോള ക്രൂഡോയില്‍ വില വീപ്പയ്ക്ക് 89 ഡോളറായി നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.