വിദേശ നാണ്യശേഖരം 21,157 കോടിയായി

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 25 ജൂണ്‍ 2007 (10:08 IST)

രാജ്യത്തെ വിദേശ നാണ്യശേഖരം വീണ്ടും വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2007 ജൂണ്‍ 15 - ന്‌ അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ വിദേശനാണ്യ ശേഖരം 146.8 കോടി ഡോളര്‍ ഉയര്‍ന്ന്‌ 21,157.4 കോടി ഡോളറായി.

റിസര്‍വ്‌ ബാങ്ക്‌ ഓഫ് ഇന്ത്യ പുറത്തുവിട്ട പത്രക്കുറിപ്പില്‍ അറിയിച്ചതാണിക്കാര്യം. അതേ സമയം മുന്‍ ആഴ്ചയില്‍ ഇത്‌ 20,937.3 കോടി ഡോളറായിരുന്നു.

എന്നാല്‍ ഇക്കാലയളവില്‍ വിദേശനാണ്യ ആസ്തി 146.9 കോടി ഡോളര്‍ ഉയര്‍ന്ന്‌ 20,364.6 കോടി ഡോളറായും ഉയര്‍ന്നിട്ടുണ്ട്.

യൂറോ, സ്റ്റര്‍ലിംഗ്‌ പൗണ്ട്‌, യെന്‍ തുടങ്ങിയ വിദേശ നാണ്യങ്ങളുടെയും മൂല്യം ഡോളറില്‍ ഉള്‍പ്പെടുത്തിയാണ്‌ വിദേശനാണ്യ ആസ്തി കണക്കാക്കുന്നത്‌. അടുത്തിടെ രൂപയുടെ വിനിമയ നിരക്ക് ഉയര്‍ന്നതും വിപണിയില്‍ ശ്രദ്ധേയമായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :