വരുന്നൂ... ലോകത്തിലെ ഏറ്റവും ‘കുഞ്ഞന്‍’ 4ജി ഫോണ്‍ !

ലോകത്തിലെ ഏറ്റവും ചെറിയ ഫോര്‍ ജി സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു

jelly, world's smallest smartphone, smartphone, ജെല്ലി, സ്മാര്‍ട്ട്ഫോണ്‍, ജെല്ലി പ്രോ
സജിത്ത്| Last Updated: വ്യാഴം, 4 മെയ് 2017 (16:51 IST)
ലോകത്തിലെ ഏറ്റവും ചെറിയ സ്മാര്‍ട്ട്ഫോണുമായി ചൈനീസ് കമ്പനിയായ യുനിഹെര്‍ട്‌സ്. ജെല്ലി എന്ന പേരിലുള്ള 4ജി സപ്പോര്‍ട്ടോടുകൂടിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുമായാണ് കമ്പനി എത്തുന്നത്. 2.45 ഇഞ്ച് വലുപ്പം മാത്രമാണ് ഈ ഫോണിനുള്ളതെന്നാണ് ഏറെ അത്ഭുതാവഹമായ കാര്യം. ആന്‍ഡ്രോയിഡ് നൂഗട്ട് 7.0ല്‍ പ്രവര്‍ത്തിക്കുന്ന ജെല്ലിയുടെ വില 100 ഡോളറിന്(ഏകദേശം 6400 രൂപ) അടുത്തായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

240-432 പിക്‌സലാണ് സ്‌ക്രീന്‍ റെസൊല്യൂഷന്‍. ജെല്ലി, ജെല്ലി പ്രോ എന്നീ രണ്ട് മോഡലുകളുമായാണ് കമ്പനി എത്തുന്നത്. ജെല്ലി ഫോണിന് ഒരു ജിബി റാമും 8 ജിബി സ്‌റ്റോറേജ് സ്‌പേസുമാണുള്ളത്. അതേസമയം ജെല്ലി പ്രോയ്ക്ക് രണ്ട് ജിബി റാമും 16 ജിബി സ്റ്റോറേജ് സ്‌പേസുമുണ്ട്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

950 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. സാധാരണ ഉപയോഗത്തില്‍ മൂന്ന് ദിവസവും സ്റ്റാന്‍ഡ് ബൈ ആയി ഏഴ് ദിവസം വരെയും ചാര്‍ജ്ജ് നില്‍ക്കുമെന്നാണ് കമ്പനി പറയുന്നത്. മുന്‍ക്യാമറ രണ്ട് എംപിയും പിന്‍ക്യാമറ എട്ട് എംപിയുമാണുള്ളത്. ഇരട്ട സിം കാര്‍ഡുകളും ജിപിഎസും ഫോണിലുണ്ട്. ആഗസ്റ്റോടെ ഈ കുഞ്ഞന്‍ ഫോണ്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :