ലോക സാമ്പത്തിക ഫോറത്തിന്റെ അഞ്ചു ദിവസത്തെ ഉച്ചകോടി തുടങ്ങി. സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ നടക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടനം റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മെദ് വ ദേവ് നിര്‍വഹിച്ചു. മത്സരാധിഷ്ഠിതമായ വിപണി സാമ്പത്തിക മുന്നേറ്റത്തിനു സഹായകമാകുമെന്നും റഷ്യന്‍ വിപണി ലോകത്തിനു മുന്നില്‍ തുറന്നിടുമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരപ്രവര്‍ത്തനം ഇല്ലായ്മ ചെയ്തില്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ചയ്ക്കായുള്ള ശ്രമങ്ങള്‍ വിഫലമാകുമെന്നും ദിമിത്രി മെദ് വ ദേവ് ഓര്‍മ്മിപ്പിച്ചു.
തൊണ്ണൂറ് രാജ്യങ്ങളില്‍ നിന്നുള്ള 2,500 പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്നു 130 പേരാണു ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 25ലധികം രാഷ്ട്രത്തലവന്‍മാരും ദാവോസിലെത്തും.
സാമ്പത്തിക പ്രതിസന്ധി 2011ല്‍ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പിനിടെയാണ് ഉച്ചകോടി നടക്കുന്നത്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നുള്ള തിരച്ചുവരവും സാമ്പത്തിക വളര്‍ച്ചയും തൊഴിലില്ലായ്മയും ഉച്ചകോടി ചര്‍ച്ചചെയ്യും.
അതേസമയം, ഉച്ചകോടിക്കെതിരേ പ്രതിഷേധവുമായി ആയിരക്കണക്കിനു പേര്‍ ദാവോസിലെത്തി.