പലിശ നിരക്കുകളില്‍ കുറവുവരുത്താന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി സൂചന. ജൂണ്‍ 18-ന് ചേരുന്ന വായ്പാ അവലോകനത്തില്‍ ഹ്രസ്വകാല വായ്പാ പലിശ കുറയ്ക്കുമെന്ന സൂചനയാണ് ആര്‍ബിഐ നല്‍കിയിരിക്കുന്നത്.
സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഒമ്പതു വര്‍ഷത്തെ താഴ്ന്ന നിലയില്‍ എത്തിയ സാഹചര്യത്തിലാണ് പലിശ നിരക്ക് കുറയ്ക്കുന്നതിനെപ്പറ്റി ആര് ബി ഐ ചിന്തിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതും ഇതിന് കാരണമാകുന്നു.
കഴിഞ്ഞ 20 മാസങ്ങളായി ആര് ബി ഐ തുടര്‍ച്ചയായി പലിശ കൂട്ടുന്നുണ്ട്. എന്നിട്ടും നാണയപ്പെരുപ്പത്തെ ആശ്വാസകരമായ നിരക്കിലെത്തിക്കാന്‍ സാധിച്ചിട്ടില്ല.
അതേസമയം രൂപയുടെ മൂല്യം കീഴ്പ്പോട്ട് പോയതും ഭക്ഷ്യവിലപ്പെരുപ്പവും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.