രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് റിലയന്‍സ് ഇന്ഫ്രാടെല്ലുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്നു. ആര്‍ക്കോമിന്റെ ഓഹരികള്‍ വിറ്റ് റിലയന്‍സ് ഇന്‍ഫ്രാ ടെല്ലിനെ സ്വതന്ത്ര കമ്പനിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
ലോകത്തെ ഏറ്റവും വലിയ ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാവും റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നാണ് അനില്‍ അംബാനി ഗ്രൂപ്പ് അവകാശപ്പെടുന്നത്. കമ്പനി വിഭജനം ആര്‍കോമിന്റെ കടബാധ്യത കുറയ്ക്കുമെന്ന് റിലയന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
100,000 ടവറുകള്‍ നിര്‍മിച്ചതിലൂടെ റിലയന്‍സ് ഇന്‍ഫ്രാടെല്ലിന് ചുരുങ്ങിയത് 15,000 കോടി രൂപയുടെ കടബാധ്യതയുണ്ട്. കമ്പനി വിഭജിക്കുന്നതോടെ ആര്‍ക്കോമിന്റെ ഈ നഷ്ടം ഒഴിവാക്കാനാകും. റിലയന്‍സ് ഇന്‍ഫ്രാടെല്ലിന്റെ 95 ശതമാനം ഓഹരികള്‍ ഇപ്പോള്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ കൈവശമാണ്.
ആര്‍കോം കമ്പനിയില്‍ 26 ശതമാനം ഓഹരി നിലനിര്‍ത്തി പത്തു മുതല്‍ പതിനഞ്ച് ശതമാനം വീതം നിലവിലുള്ള മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വില്‍ക്കാനാവും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ശ്രമിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.