റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആഭ്യന്തര വിപണിയില്‍ ഇന്ധന വില്പന തുടങ്ങുന്നു. ഗുജറാത്തിലെ ജാം നഗറില്‍ കമ്പനിയുടെ റിഫൈനറിയുടെ ‘കയറ്റുമതി യൂണിറ്റ്’ പദവി അവസാനിച്ചതിനെത്തുടര്‍ന്നാണിത്.
1999ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ റിഫൈനറിയുടെ ശേഷി പ്രതിവര്‍ഷം 3.3 കോടി ടണ്‍ ആണ്. 2007 ഏപ്രില്‍ 16 മുതലാണ് ഇത് കയറ്റുമതി ‘യൂണിറ്റ് ആയത്’. ഇതോടെ ഇന്ധനം കയറ്റുമതി ചെയ്യാന്‍ മാത്രമാണ് കമ്പനിയ്ക്ക് അനുമതിയുണ്ടായിരുന്നത്. അതേസമയം ആഭ്യന്തര വിപണിയില്‍ ഡീസലും പെട്രോളും വില്പന നടത്തുമ്പോള്‍ തന്നെ കയറ്റുമതി തുടരാനും കഴിയുമെന്ന് കമ്പനി അറിയിച്ചു.
പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നപ്പോള്‍ അടച്ചുപൂട്ടപ്പെട്ട കമ്പനിയുടെ 1,432 പെട്രോള്‍ പമ്പുകള്‍ വഴി ഇനിമുതല്‍ ആഭ്യന്തര വില്പന നടത്തും. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയ്ക്ക് ഈ വര്‍ഷം 25-30 ലക്ഷം ടണ്‍ ഇന്ധനം വില്‍ക്കും.