റഷ്യയുടെ സാമ്പത്തിക വളര്‍ച്ച കുറയും

മോസ്കൊ:| WEBDUNIA|
റഷ്യയുടെ സാമ്പത്തിക വളര്‍ച്ച 2009ല്‍ 4.5 ശതമാനം ഇടിയുമെന്ന് ലോകബാങ്ക് അഭിപ്രായപ്പെട്ടു. ആഗോള സാമ്പത്തിക മാന്ദ്യവും എണ്ണ വിലയിലുണ്ടായ കുറവും റഷ്യയുടെ വളര്‍ച്ചയെ തളര്‍ത്തുമെന്നും ബാങ്ക് വിലയിരുത്തി.

ആഗോളതലത്തില്‍ ഉപഭോഗം കുറച്ചതും ഉല്‍പന്നങ്ങളുടെ വില ക്രമാതീതമായി കുറഞ്ഞതും കമ്പനികള്‍ക്ക് വായ്പ ലഭ്യമാകുന്നതിലെ തടസ്സങ്ങളും റഷ്യന്‍ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചതായി ലോക ബാങ്ക് ചൂണ്ടിക്കാട്ടി. സാമ്പത്തിക വളര്‍ച്ചയില്‍ 2.2 ശതമാനത്തിന്‍റെ ഇടിവാണ് റഷ്യന്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

മാന്ദ്യം മറികടക്കാന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ ബാങ്ക് സര്‍ക്കാരിനോടാവശ്യപ്പെട്ടു. അടിസ്ഥാന സൌകര്യ വികസനത്തിനും പൊതുഭരണ സംവിധാനം ശക്തിപ്പെടുത്താനും അഴിമതി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കണം.

ചെറുകിട വ്യവസായങ്ങള്‍ക്ക് ദീര്‍ഘകാ‍ലടിസ്ഥാനത്തില്‍ ഉല്‍പാദന വര്‍ദ്ധനവ് വരുത്താനുള്ള സാഹചര്യമാണ് രാജ്യത്ത് സൃഷ്ടിക്കേണ്ടതെന്നും ബാങ്ക് അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :