മുംബൈ|
WEBDUNIA|
Last Modified വ്യാഴം, 26 മെയ് 2011 (12:25 IST)
യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേട്ടം. വ്യാഴാഴ്ച നാല് പൈസയുടെ നേട്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.28 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസയുടെ നഷ്ടത്തില്‍ 45.32/33 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.
മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് ഇന്ന് രൂപയ്ക്ക് കരുത്തായത്. വിപണി നേട്ടത്തിലെത്തിയതും രൂപയ്ക്ക് ഗുണകരമായി.