മുംബൈ|
WEBDUNIA|
Last Modified വ്യാഴം, 29 ജൂലൈ 2010 (11:08 IST)
യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റം. വ്യാഴാഴ്ച ഏഴ് പൈസയുടെ മുന്നേറ്റമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയാണ് രൂപയുടെ മൂല്യം ഉയരാനിടയാക്കിയത്.
ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 46.68 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം ഒമ്പത് പൈസ താഴ്ന്ന് 46.75/76 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.
അതേസയം, യു എസ്, ഏഷ്യന്‍ വിപണികളില്‍ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. ആഭ്യന്തര വിപണികളില്‍ തുടക്കത്തില്‍ താഴോട്ടു പോയെങ്കിലും പിന്നീട് മുന്നേറ്റം നടത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് തുടക്ക വ്യാപാരത്തില്‍ 12.77 പോയിന്റ് നേട്ടത്തോടെ 17,970.14 എന്ന നിലയിലെത്തി.