രൂപയുടെ മൂല്യത്തില്‍ ഇടിവ്

മുബൈ| WEBDUNIA| Last Modified വെള്ളി, 28 ജനുവരി 2011 (12:25 IST)
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച 13 പൈസയുടെ നഷ്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.70 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളര്‍ കരുത്താര്‍ജ്ജിച്ചതാണ് ഇന്ത്യന്‍ രൂപയ്ക്ക് വിനയായത്. ഡോളറിന്റെ ആവശ്യം വര്‍ദ്ധിച്ചതും രുപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

ഇന്ത്യന്‍ ഓഹരിവിപണിയിലും വെള്ളിയാഴ്ച രാവിലെ തിരിച്ചടിയാണ് നേരിട്ടത്. 9.17ന് സെന്‍സെക്സ് 24.99 പോയന്റിന്റെ നഷ്ടത്തില്‍ 18,659.44 എന്ന നിലയിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി 1.15 പോയന്റിന്റെ നേരിയ നഷ്ടത്തോടെ 5,603.15 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :