ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും ഇന്‍ഫോസിസ് തലവന്‍ എന്‍ ആര് നാരായണമൂര്‍ത്തിയും വികസന കാര്യത്തില്‍ കൈകോര്‍ക്കുന്നു. മോഡിയുടെ സ്വപ്ന പദ്ധതിയായ ‘ഇങ്കുബേഷന്‍ സെന്റര്‍ ഫോര്‍ യൂത്ത്സു’മായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ക്ഷണത്തിന് മൂര്‍ത്തി അനുകൂല മറുപടി നല്കി.
മനുഷ്യ വിഭവശേഷിയിലും മറ്റ് വികസന പദ്ധതികളിലും ഗുജറാത്ത് യുവാക്കള്‍ക്ക് പരിശീലനം നല്കാന് ഉദ്ദേശിച്ചുള്ള പദ്ധതിയാണ് “ഇങ്കുബേഷന്‍ സെന്റര്‍ ഫോര്‍ യൂത്ത്സ്”. മൂര്‍ത്തി ഓഗസ്റ്റ് 20 ന് ഇന്‍ഫോസിസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതിലാണ് അദ്ദേഹത്തിന്റെ സേവനം മോഡി ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ സഹായിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ എന്ന് പറഞ്ഞ ഇന്‍ഫി തലവന്‍ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് പറഞ്ഞു.
അഹമ്മദാബാദിലെ അമേരിക്കന്‍ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ വച്ചായിരുന്നു മോഡിയും മൂര്‍ത്തിയും കണ്ടുമുട്ടിയത്. ഗുജറാത്തില്‍ ഇന്‍ഫോസിസിന്റെ ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനെ കുറിച്ച് മൂര്‍ത്തി ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.