മൊബൈല്‍ ബാങ്കിങ്ങുമായി എസ്‌ബി‌ഐ

WDWD
രാജ്യത്തെ പ്രമുഖ ദേശസാല്‍കൃത ബാങ്കാ‍യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈല്‍ ബാങ്കിങ് സേവനം നല്‍കാനൊരുന്നുന്നു.

സ്ഥാപക ദിനമായ ജൂലൈ ഒന്നിന് എസ് ബി ഐയുടെ 101 ശാഖകളില്‍ കൂടി കോര്‍ ബാങ്കിങ്ങ് സേവനം നല്‍കുന്നതിനൊപ്പം മൊബൈല്‍ ബാങ്കിങ്ങ് സേവനത്തിനും തുടക്കം കുറിക്കാനാണ് ഉദ്ദേശിക്കുന്നത്.

ധനകാര്യ മന്ത്രി പി ചിദംബരമാണ് പുതിയ ശാഖകളുടെ കോര്‍ ബാങ്കിങ്ങ് സംവിധാനം ഉദ്ഘാടനം ചെയ്യുന്നത്. ഇതോടെ എസ്ബിഐയുടെ ആകെയുളള 10385 ശാഖകളില്‍ 10100 എണ്ണത്തിലും കോര്‍ബാങ്കിങ്ങ് സേവനം ലഭ്യമാകും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈല്‍ പേയ്മെന്‍റുകള്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതിന്‍റെ ചുവടുപിടിച്ചാണ് എസ് ബി ഐ മൊബൈല്‍ ബാങ്കിങ്ങ് സേവനരംഗത്തേയ്ക്ക് കടക്കുന്നത്. 1.3 കോടി ഉപഭോക്താക്കളുളള എസ് ബി ഐയ്ക്ക് ഇതില്‍ പകുതി പേരെയെങ്കിലും മൊബൈല്‍ ബാങ്കിങ്ങിലേയ്ക്ക് ആകര്‍ഷിക്കാനാ‍യാല്‍ ഈ മേഖലയില്‍ മുന്‍‌നിരക്കാരാവാന്‍ കഴിയും.

സ്പാന്‍‌കൊ ടെലിസിസ്റ്റംസ് ആണ് എസ് ഐയ്ക്ക് മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപിച്ചു നല്‍കിയത്. ഇപ്പോള്‍ ഇത് പൈലറ്റ് അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കും കുടുബാംഗങ്ങള്‍ക്കുമായി നടപ്പാക്കിവരികയാണ്.

ബാലന്‍‌സ് അന്വേഷണം, ട്രാന്‍‌സ്കാഷന്‍ അലര്‍ട്ട് എന്നിവയ്ക്കു പുറമെ 1500 രൂപ വരെയുളള പണകൈമാറ്റങ്ങളും മൊബൈല്‍ ബാങ്കിങ്ങിലൂടെ നടത്താനാവും. എസ്ബിഐയുടെ ഉപഭോക്ത വലിപ്പം കണക്കിലെടുത്ത് രാജ്യത്തെ എല്ലാ മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും സേവനം ലഭ്യമാകുന്ന രീതിയിലാണ് അപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നതെന്ന് സ്പാന്‍‌കൊ ടെലി സിസ്റ്റംസ് വൈസ് പ്രസിഡന്‍റ് കമല്‍ മഹേശ്വരി പറഞ്ഞു.

ഭാവിയില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ബദലായി മൊബൈല്‍ വാലറ്റുകളും മെര്‍ച്ചന്‍റ് പേയ്മെന്‍റ് സൌകര്യങ്ങളും ഏര്‍പ്പെടുത്താനും എസ്ബിഐയ്ക്ക് ആലോചിക്കുന്നുണ്ട്.
ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 30 ജൂണ്‍ 2008 (13:38 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :