ഭൂമി ഏറ്റെടുക്കല്‍ നിയമം പാലിക്കാത്തതിനെ തുടര്‍ന്ന് മുകേഷ് അംബാനിക്ക് സെസ് നഷ്ടമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ നടപ്പാക്കാനിരുന്ന മഹാമുംബൈ പ്രത്യേക സാമ്പത്തിക മേഖല (സെസ്) യാണ് ഇതോടെ ഇല്ലാതായത്. ഭൂമി ഏറ്റെടുക്കലിനെതിരെ കര്‍ഷക പ്രക്ഷോഭം ശക്തമായതാണ് വിനയായത്.
സംസ്ഥാനത്തെ 45 ഗ്രാമങ്ങളിലായി വ്യാപിച്ച് കിടക്കുന്ന 35,000 ഏക്കര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. 70 ശതമാനം ഭൂമി റിലയന്‍സ് സ്വയം ഏറ്റെടുക്കാനും ബാക്കി 30 ശതമാനം സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കാനുമായിരുന്നു ധാരണ.
2006 മെയ് മാസത്തില്‍ ഏറ്റെടുക്കല്‍ തുടങ്ങിയെങ്ങിലും കമ്പനിക്ക് 13 ശതമാനം ഭൂമി മാത്രമേ വാങ്ങാനായുള്ളൂ. ഇതിനിടെ സെസ് ബോര്‍ഡ് രണ്ട് തവണ സമയം നീട്ടിനല്‍കുകയും ചെയ്തു.