മാര്‍ച്ചില്‍ രാജ്യത്തു നിന്നുള്ള കയറ്റുമതിയില്‍ 50 ശതമാനത്തിന്റെ മുന്നേറ്റം. മാര്‍ച്ചിലെ കണക്കുകള്‍ അനുസരിച്ച് മൊത്ത കയറ്റുമതി 19.9 ബില്യന്‍ ഡോളറായി ഉയര്‍ന്നു. അതേസമയം, കപ്പല്‍ വഴിയുള്ള കയറ്റുമതി മാര്‍ച്ചില്‍ 4.7 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ കപ്പല്‍ വഴിയുള്ള കയറ്റുമതി കുറയാന്‍ കാരണമായതെന്ന് വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു.
സാമ്പത്തിക മാന്ദ്യം കയറ്റുമതിയെ ബാധിച്ചെങ്കിലും ഇപ്പോള്‍ മികച്ച മുന്നേറ്റത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. 2009-10ല്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് കാലയളവില്‍ രാജ്യത്തെ കയറ്റുമതി 176.5 ബില്യന്‍ ഡോളറാണ്. മുന്‍വര്‍ഷം ഇക്കാലയലവില്‍ കയറ്റുമതി വരുമാനം 78.7 ബില്യന്‍ ഡോളറായിരുന്നു.
ഇക്കാലയളവിലെ വ്യാപാര കമ്മിയും ഇടിഞ്ഞിട്ടുണ്ട്. വ്യാപാര കമ്മി മുന്‍ സാമ്പത്തിക വര്‍ഷത്തെ 118 ബില്യന്‍ ഡോളറില്‍ നിന്ന് 2009-10 വര്‍ഷത്തില്‍ 102 ബില്യന്‍ ഡോളറായി ഇടിഞ്ഞിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 200 ബില്യന്‍ ഡോളര്‍ കയറ്റുമതിയാണ് ലക്‍ഷ്യമിടുന്നതെന്നും കേന്ദ്രം അറിയിച്ചു. 2014 വര്‍ഷത്തില്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടി കയറ്റുമതി വരുമാനമാണ് പ്രതീക്ഷിക്കുന്നത്.